ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽനിന്നും ചേനത്ത്നാട് സെന്റ് ജെിയംസ് മെഡിക്കൽ അക്കാദമി റോഡിലാണ്. കുമ്മാട്ടികളിലൂടെ അകന്പടിയോടെ മാവേലി എത്തിയത്. പെട്ടി ഓട്ടോയിൽ മെറ്റലുമായി വന്ന മാവേലിയും കുമ്മാട്ടികളിക്കാരും കുഴികൾ നികത്തി.
ചേനത്ത് നാട്ടിലെ യുവജനങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്. സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമി റോഡ് തർന്ന് കുണ്ടും കുഴിയുമായി മാറിയിരിക്കയാണ്. റോഡിലെ വലിയ കുഴികളിൽ വെള്ളക്കെട്ടും കൂടിയായപ്പോൾ ഇതുവഴിയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കയാണ്.
റോഡിൽനിന്നും വെള്ളം ഒഴുകിപോകാൻ ഡ്രൈനേജില്ലാത്തതും ഉള്ള ഡ്രൈനേജുകളിൽ വെള്ളം ഒഴുകിപോകാത്തതും വിനയായി മാറിയിരിക്കയാണ്. നഗരസഭ അധികൃതർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാവേലിതന്നെ കുഴികൾ നികത്താൻ ഉത്രാടദിനത്തിൽ എത്തിയത്.