ചരിത്രത്തിലാദ്യം! കൊച്ചി മെട്രോയിലെ ഇന്നലത്തെ യാത്രികരുടെ എണ്ണം 1,01,983

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു ദി​വ​സ​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം ക​വി​ഞ്ഞു. ഇ​ന്ന​ലെ 1,01,983 പേ​രാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. തൈ​ക്കൂ​ടം​വ​രെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഇ​തി​നു മു​ന്പ് ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​ത്.

99,680 പേ​ർ അ​ന്ന് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. തൈ​ക്കൂ​ട​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​ന് മു​ന്പു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2017 ജൂ​ണ്‍ 26നാ​യി​രു​ന്നു ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ യാ​ത്ര ചെ​യ്ത​ത്. കൊ​ച്ചി മെ​ട്രോ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​യ അ​ന്ന് 98,310 പേ​ർ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ചു.

കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ടം വ​രെ നീ​ട്ടി​യ​തി​ന് ശേ​ഷം ഇ​തു​വ​രെ 6.73 ല​ക്ഷം പേ​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തു. പു​തി​യ​പാ​ത​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ലു​വ-​മ​ഹാ​രാ​ജാ​സ് റൂ​ട്ടി​ൽ ശ​രാ​ശ​രി 40,000 പേ​ർ ദി​നം​പ്ര​തി യാ​ത്ര ചെ​യ്തി​രു​ന്നു​വെ​ന്ന​താ​ണ് ക​ണ​ക്ക്.

തൈ​ക്കൂ​ട​ത്തേ​ക്ക് മെ​ട്രോ നീ​ട്ടി​യ​ശേ​ഷം ഇ​തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. തി​രു​വോ​ണ ദി​ന​ത്തി​ൽ 65,381 പേ​രും യാ​ത്ര ചെ​യ്തു. ന​ഗ​ര​ത്തി​ലെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക്, ആ​ഘോ​ഷ ദി​വ​സ​ങ്ങ​ൾ, പു​തു​പാ​ത​യി​ലെ സ​ഞ്ചാ​രം ആ​സ്വ​ദി​ക്ക​ൽ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts