ഗാന്ധിനഗർ: ആർപ്പൂക്കരയിൽ വീട് കയറി ആക്രമിക്കുകയും രണ്ടുപേരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഗാന്ധിനഗർ പോലീസ് പിടികൂടിയ ഏഴു പ്രതികളെയും റിമാൻഡ് ചെയ്തു.
ആർപ്പൂക്കര വില്ലൂന്നി തോപ്പിൽ ഹരിക്കുട്ടൻ (20) പിഷാരത്ത് വിഷ്ണുദത്തൻ (19), സൂര്യദത്തൻ (18) തൊണ്ണംകുഴി വട്ടപ്പറന്പിൽ ആൽബിൻ ബാബു (19), വില്ലൂന്നി പെരുന്നക്കോട് ലിറ്റോ മാത്യു (20), പാലത്തൂർ ടോണി (20), തെള്ളകം തടത്തിപ്പറന്പിൽ നാദിർഷാ(20) എന്നിവരെയാണ് സിഐ അനൂപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ കോടതിയാണു പ്രതികളെ റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പകലുമാണ് അക്രമ സംഭവങ്ങൾ നടത്തിയത്.