ഹൈവേ നിർമിക്കുന്നതിന്റെ ഭാഗമായി മരം മുറിക്കുന്നതിൽ പ്രതിഷേധിച്ച് യുവതി മരത്തെ വിവാഹം ചെയ്തു. ഇംഗ്ലണ്ട് സ്വദേശിനിയായ 34കാരിയാണ് അൽപ്പം വ്യത്യസ്തമായ പ്രതിഷേധം കൊണ്ട് വാർത്തകളിൽ ഇടം നേടുന്നത്.
കേറ്റ് കണ്ണിംഗ്ഹാം എന്നാണ് ഇവരുടെ പേര്. ഇവിടെയുള്ള റിമോഴ്സ് വാലി പാർക്കിലെ ഒരു മരത്തെയാണ് കേറ്റ് വിവാഹം ചെയ്തത്. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പകൃതിയെ നശിപ്പിച്ചുള്ള വികസനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നാണ് കേറ്റിന്റെ വാദം.