അ​ല്പം​കൂ​ടി മാ​റി​യി​രു​ന്നു​വെ​ങ്കി​ൽ…! ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വാ​ഹ​ന​മോ​ടി​ച്ച​വ​ർ ഭാ​ഗ്യം​കൊ​ണ്ട് ചി​റ​യി​ൽ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ടു

ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ത​ളി​പ്പ​റ​ന്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്ക് കാ​റോ​ടി​ച്ചു വ​ന്ന​വ​ർ ക്ഷേ​ത്ര​ച്ചി​റ​യി​ൽ വീ​ഴാ​തെ ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ചി​റ​വ​ക്ക് ജം​ഗ്ഷ​നി​ൽ​നി​ന്ന് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ചി​റ​യ്ക്കു​മു​ന്നി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ഇ​വി​ടെ ചി​റ​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ഏ​ഴു പ​ട​വു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മാ​ത്ര​മേ പോ​കാ​റു​ള്ളൂ. കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​ർ ഗൂ​ഗി​ൾ മാ​പ്പി​ലെ വ​ഴി​യി​ലൂ​ടെ വ​രി​ക​യും ചി​റ​യ്ക്ക് സ​മീ​പ​ത്തേ​ക്ക് കാ​ർ വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​ല്പം​കൂ​ടി മാ​റി​യി​രു​ന്നു​വെ​ങ്കി​ൽ കാ​ർ ചി​റ​യി​ലേ​ക്കു പ​തി​ച്ചേ​നെ. ഏ​റെ​സ​മ​യ​മെ​ടു​ത്താ​ണ് കാ​ർ ഇ​വി​ടെ​നി​ന്ന് നീ​ക്കം​ചെ​യ്ത​ത്.

Related posts