കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ഇടതുപക്ഷം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ ആരോപണങ്ങൾ പാടെ തള്ളി മന്ത്രി എം.എം.മണി.
ചെന്നിത്തലയുടെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് മണി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് വ്യക്തതയോടെ ഉന്നയിക്കണമെന്നു പറഞ്ഞ മണി എന്ത് സർക്കാർ സംവിധാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാൻ ചെന്നിത്തല തയാറാകണമെന്നും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇടതുപക്ഷം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചത്. മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.