തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നും പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി.ഓണ്‍ലൈൻ വഴിയും നേരിട്ടും ആവശ്യക്കാർക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന വൻസംഘത്തെയാണ് പിടികൂടിയത്. പിടിയിലായ നടത്തിപ്പുകാരി കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നൽകുന്ന സ്ത്രീയാണെന്ന് സൂചനയുണ്ട്.
പലതവണ പോലീസ് പെണ്‍വാണിഭക്കേസിൽ ഇവരെ പിടികൂടിയിട്ടുണ്ട്. സംഘത്തെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.