സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രൻ യാത്രക്കാരിയെ മർദിച്ചതായി പരാതി; ശാരീരിക അസ്വസ്ഥത മൂലം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ

ശാ​സ്താം​കോ​ട്ട: സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ൻ യുവതിയെ മർദിച്ചതായി പരാതി അ​ടൂ​രി​ൽ നി​ന്നും ശാ​സ്താം​കോ​ട്ട​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് ശാ​സ്താം​ന​ട ജം​ഗ്ഷ​നി​ൽ വ​ച്ച് കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യാ​യ യു​വ​തി യ്ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

അ​മ്പ​ല​ത്തും ഭാ​ഗ​ത്തു​ള്ള ബ​ന്ധു വീ​ട്ടി​ലേ​ക്ക് വ​ന്ന യു​വ​തി ശാ​സ്താം​ന​ട ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി​യ​പ്പോ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​ൻ ത​ല​യു​ടെ പി​ന്നി​ൽ ശ​ക്ത​മാ​യി അ​ടി​ച്ചെ​ന്നും ബ​സി​ൽ വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

വീ​ട്ടി​ലെ​ത്തി​യ യു​വ​തി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നു ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശൂ​ര​നാ​ട് പോ​ലീ​സ് കേ​സെടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts