തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽവില വർധന വ്യാഴാഴ്ച മുതൽ നിലവിൽ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയിട്ടുള്ളത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും.
ഇന്ന് ചേർന്ന മിൽമ ഭരണ സമിതി യോഗമാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ വിലയിൽ 3.35 രൂപ ക്ഷീരകർഷകർക്കാണ് ലഭിക്കുകയെന്നാണ് വിവരം.
ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല് വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.