കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനഃർനിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇ.ശ്രീധരൻ രംഗത്ത്.കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദഗ്ധ സംഘത്തെ അയച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു.
വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരള നിർമാണം സാധ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.