ക​ന്നി​മാ​സം വ​ന്നു​ചേ​ർ​ന്നാ​ൽ..! നാ​യ​യും ഒ​രു ജീ​വ​നാ​ണ് എ​ന്നു വി​ല​പി​ക്കു​ന്ന​വ​ർ​ക്കും ക​ടി​യേ​ൽ​ക്കു​ന്ന കാ​ലം

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: ക​ന്നി​മാ​സം…​നാ​യ​യും ഒ​രു ജീ​വ​നാ​ണ് എ​ന്നു വി​ല​പി​ക്കു​ന്ന​വ​ർ​ക്കു പോ​ലും ക​ടി​യേ​ൽ​ക്കു​ന്ന കാ​ലം. റോ​ഡു​ക​ളി​ലെ കു​ണ്ടും കു​ഴി​യു​ടെ​യും ആ​ഴ​മ​ള​ന്ന് വീ​ട​ണ​യു​ന്ന എ​ല്ലാ ബൈ​ക്ക് യാ​ത്രി​ക​രു​ടെ​യും ദു​രി​ത​കാ​ലം. റോ​ഡി​ലെ കു​ഴി​യെ​ണ്ണ​ണോ ത​ന്നെ ഓ​ടി​ച്ച നാ​യ​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്ക​ണോ എ​ന്നു ചി​ന്തി​ക്കാ​ൻ പോ​ലും സ​മ​യ​മി​ല്ലാ​തെ ഓ​രോ​രു​ത്ത​രും ജീ​വ​നെ നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന മാ​സം.

ഇ​നി നാ​ടും ന​ഗ​ര​വു​മെ​ല്ലാം നാ​യ​ക്കൂ​ട്ട​ങ്ങ​ളു​ടെ വ​ല​യ​ത്തി​ലാ​ണ്. അ​ല്പം അ​ശ്ര​ദ്ധ, അ​തെ​ല്ലാം മ​റി​ച്ചേ​ക്കാം. സ​ർ​ക്കാ​രി​ന്‍റെ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം കു​ണ്ടും കു​ഴി​യും ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ലും ഒ​തു​ങ്ങു​ന്ന കാ​ല​ത്തോ​ളം നാ​യ​ക്കൂ​ട്ട​ങ്ങ​ളൊ​രു​ക്കു​ന്ന വ​ലി​യൊ​രു പ്ര​ധാ​ന പ്ര​ശ്നം തു​ട​രു​ക ത​ന്നെ ചെ​യ്യും.

മ​നു​ഷ്യ​ന്‍റെ ഒ​രു​ക്കു​ന്ന കു​രു​ക്കു മ​നു​ഷ്യ​നു ത​ന്നെ വി​ന​യാ​കു​ന്ന സ്ഥി​തി​വി​ശേ​ഷം. വ​ള​ർ​ത്തു​നാ​യ്ക്ക​ളും തെ​രു​വു​നാ​യ്ക്ക​ളു​മെ​ല്ലാം ഇ​ക്കാ​ല​യ​ള​വി​ൽ റോ​ഡു​ക​ളി​ൽ വി​ല്ല​നാ​കാ​റു​ണ്ട്. എ​ത്ര​യെ​ത്ര യാ​ത്ര​ക്കാ​രാ​ണ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​തെ​ന്ന​തി​നു ക​ണ​ക്കി​ല്ല. ഓ​രോ നാ​ളും പു​ല​രു​ന്ന​ത് ഓ​രോ അ​പ​ക​ട വാ​ർ​ത്ത കേ​ട്ടാ​ണ്.

നാ​യ കു​റു​കെ ചാ​ടി എ​ന്ന നി​സാ​ര കാ​ര​ണ​ത്താ​ൽ കൈ​യും കാ​ലും ഒ​ടി​ഞ്ഞു മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​വ​ർ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. ഇ​ന്നും ഇ​തി​ന്‍റെ പ്രാ​രാ​ബ്ധ​ങ്ങ​ളു​മാ​യി മു​ട​ന്തി നീ​ങ്ങു​ന്ന​വ​രു​മു​ണ്ട്. ഇ​നി​യെ​ങ്കി​ലും നാം ​ഓ​ർ​ക്ക​ണം….​നാ​ടെ​ങ്ങും പെ​രു​കു​ന്ന നാ​യ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു പി​ന്നി​ൽ മ​നു​ഷ്യ​ന്‍റെ ശു​ചി​ത്വ​ബോ​ധ​ക്കു​റ​വാ​ണെ​ന്നു ചി​ന്തി​ക്കേ​ണ്ട കാ​ലം ആ​തി​ക്ര​മി​ച്ചു ക​ഴി​ഞ്ഞു.

Related posts