എടത്വ: ഓസോണ്‍ ദിനത്തിന്റെ ഭാഗമായി എടത്വ സെന്റ് മേരീസ് എൽപി എസിലെ കുരുന്നുകൾ ഭൂമിക്ക് ഹരിത കവചമൊരുക്കാനായി വൃക്ഷതൈകൾ നട്ടു. ഓസോണ്‍ പാളികളുടെ നാശം മൂലമുണ്ടാകുന്ന വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാനായി തങ്ങളാലാവുംവിധം പ്രയത്നിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു. ഓരോ കുട്ടികളും തങ്ങളുടെ വീടുകളിലും ഇതിന്റെ ഭാഗമായി വൃക്ഷതൈകൾ നടാൻ തീരുമാനിച്ചു.
ഓസോണ്‍ദിന ക്വിസ്, പോസ്റ്റർ, ചുമർചിത്രം, ചിത്രചന തുടങ്ങിയവയും ഈ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസ് പിടിഎ പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര എടുത്തു. പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങരയുടെ നേതൃത്വത്തിൽ നാലാംക്ലാസ് വിദ്യാർഥികൾ വൃക്ഷതൈയുടെ നടീൽ കർമ്മം നിർവഹിച്ചു.
ജിസ് റോസ്, സിജിമോൾ, ജിക്കു, വിമല, ജിന്റു, രമ്യാ, അനിലോ, അനു, ഷെറിൻ, നിമ്മി, ജൂബി, രജിത എന്നീ അധ്യാപകരും എബി, അനു, ബിജി, പ്രമീള എന്നീ പിടിഎ പ്രതിനിധികളും സന്നിഹിതരായിരുന്നു.