ഭാ​ഷ​യു​ടെ പേ​രി​ൽ ഭാ​ര​ത​ത്തെ  ഭി​ന്നി​പ്പി​ക്ക​രു​തെന്ന്  എൻ.കെ.പ്രേമചന്ദ്രൻ എംപി

കൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ സ​ന്പൂ​ർ​ണഭാ​ഷ എ​ന്ന നി​ല​യി​ൽ ഹി​ന്ദി​യെ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യു​ള​ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം രാ​ജ്യ​ത്തെ ഇ​ത​ര ഭാ​ഷ​ക​ൾ​ക്കും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി . എം.​ഇ.​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ചാ​ത്ത​ന്നൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ വി​ക​ല​മാ​യ സാ​ന്പ​ത്തി​ക​ന​യ​ങ്ങ​ൾ മൂ​ലം പാ​ര​ന്പ​ര്യ​വ്യ​വ​സാ​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല​തും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യ ഘ​ട്ട​ത്തി​ൽ അ​വ​യെ ത​മ​സ്ക​രി​ക്കാ​നാ​യി മ​ഹാ​ത്മ​ജി​യു​ടെ​യും പ​ട്ടേ​ലി​ന്‍റെ​യും സ്വ​പ്ന​ന​യം എ​ന്ന പേ​രി​ൽ രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള​ള നീ​ക്കം കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം.

നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന നി​ല​യി​ലും വി​വി​ധ ഭാ​ഷ​ക​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും മ​ത​ങ്ങ​ളു​ടെ​യും സം​ഗ​മ​കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യ ഭാ​ര​ത​ത്തെ ഭാ​ഷ​യു​ടെ പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നു​ള​ള നീ​ക്കം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും എം.​പി പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ൽ ഷം​സു​ദ്ദീ​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.

സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​ജ​യി​ക​ൾ​ക്കും ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കും പ്രൊ​ഫ. പി.​ഒ.​ജെ ല​ബ്ബ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ണ്ണ​ന​ല്ലൂ​ർ നി​സാം, ഡോ. ​ബി. അ​ബ്ദു​ൾ സ​ലാം, ജെ. ​ക​മ​ർ സ​മാ​ൻ, ഡോ. ​എ​സ്. താ​ജു​ദ്ദീ​ൻ, എം. ​ഷം​സു​ദ്ദീ​ൻ, എ.​എ. സ​മ​ദ്, ജെ.​എം. അ​സ്ലം, എം. ​അ​ൻ​സാ​ർ, കെ. ​ഷാ​ജ​ഹാ​ൻ, മു​സ്ത​ഫ റാ​വു​ത്ത​ർ, ഹാ​ഷിം കൊ​ടി​മേ​ൽ​ക്കൊ​ടി, അ​ബി ബ​ഷീ​ർ, അ​ഡ്വ. എം. ​ഷാ​ൻ, സി.​വൈ. നി​സാം, എം.​എം. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts