ആറന്മുള: മുൻ എംപിയും മുൻഎംഎൽഎയുമായ എ. പി. അബ്ദുള്ളക്കുട്ടി ആറന്മുള വള്ളസദ്യയിൽ പങ്കെടുത്തു. ചെന്നിത്തല കരയോടൊപ്പമാണ് വള്ളസദ്യയിൽ പങ്കെടുത്തത്. ഹിമ എസ്. നായർ നടത്തിയ വള്ളസദ്യയിലാണ് എ. പി. അബ്ദുള്ളക്കുട്ടി പങ്കെടുത്തത്.
വള്ളസദ്യ ഏറ്റവും ഹൃദ്യമായ അനുഭവമാണെന്ന് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. വള്ളസദ്യക്ക് ശേഷം ചെന്നിത്തലപള്ളിയോടത്തെ വന്ദിച്ച് പള്ളിയോടത്തിൽ കയറിയ ശേഷമാണ് അബ്ദുള്ളക്കുട്ടി മടങ്ങിയത്. ബിജെപി നേതാക്കളായ എം. വി. ഗോപകുമാർ, എം. അയ്യപ്പൻകുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പന്പാ നദി ഉത്സവകാലമായ മണ്‍സൂണ്‍ ആരംഭം മുതൽ തുടങ്ങിയ ആറന്മുള വള്ളസദ്യകൾ ഒക്ടോബർ ആറിന് അവസാനിക്കും. നാനൂറിലേറെ വഴിപാടുകാരാണ് ഇത്തവണ വള്ളസദ്യ നടത്തുന്നതിന് ആറന്മുളയിലെത്തിയത്.