രാജകുമാരി: ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഏലം എസ്റ്റേറ്റ് ഉടമയ്ക്കെതിരെ പോലീസ് 376-ാം വകുപ്പ് പ്രകാരം കേസെടുത്തു.മുൻപ് കെആർവി എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന ജിഐഇ പ്ലാന്റേഷൻസ് ഉടമ തൃശൂർ സ്വദേശി അബ്ദുൾ ഖാദറി (44) നെതിരെയാണ് ശാന്തൻപാറ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരി 17 മുതൽ മേയ് വരെ ജീവനക്കാരിയെ പീഡനത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നും 45 വയസുള്ള സ്ത്രീയുടെ പരാതിയിൽ പറയുന്നു.
രണ്ടാഴ്ച മുൻപ് പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതി അബ്ദുൾ ഖാദർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചതായി ശാന്തൻപാറ സിഐ ടി. ആർ. പ്രദീപ്കുമാർ അറിയിച്ചു.