ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ ഇന്ത്യയുടെ പി.വി.സിന്ധു രണ്ടാം റൗണ്ടിൽ കടന്നു. മുൻ ഒളിമ്പിക്സ് ജേതാവ് ചൈനയുടെ ലി ഷുയേറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സിന്ധുവിന്‍റെ തുടക്കം. സ്കോർ: 21-18, 21 12.
ആദ്യ ഗെയിമിൽ ചൈനീസ് താരം പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഒരവസരം പോലും സിന്ധു നൽകിയില്ല. മികച്ച ഫോമിലുള്ള സിന്ധു ചൈനീസ് താരത്തെ അനായാസം മറികടക്കുകയായിരുന്നു.
നേരത്തെ ഇന്ത്യയുടെ സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. തായ്‌ലൻഡിന്‍റെ ബുഷനാൻഓംഗ്ബാംറുംഗ്ഫാനോട് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ താരം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്കോർ: 10-21, 17-21.