പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് ക​രാ​റു​കാ​ര​നും ന​ഗ​ര​സ​ഭ​യും  വിലങ്ങുതടിയാകുന്നു;കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഡി​യം നി​ർ​മാ​ണം നിലച്ചു


കൂ​ത്താ​ട്ടു​കു​ളം: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നും നി​യ​മ യു​ദ്ധ​ത്തി​നു​മൊ​ടു​വി​ൽ ആ​രം​ഭി​ച്ച കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഡി​യം നി​ർ​മാ​ണ പ്ര​വൃത്തിക​ൾ ഇ​ഴ​യു​ന്നു. ഇ​തോ​ടെ കൂ​ത്താ​ട്ടു​കു​ള​ത്തി​നു സ്വ​ന്ത​മാ​യൊ​രു ക​ളി​സ്ഥ​ലം എ​ന്ന നാ​ടി​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ഇ​നി​യും നാ​ളു​ക​ളെ​ടു​ക്കും. നി​ല​വി​ൽ ക​രാ​റു​കാ​ര​നും ന​ഗ​ര​സ​ഭ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ​മൂ​ലം വീ​ണ്ടും നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സ്റ്റേ​ഡി​യം നാ​ടി​നു ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന ഭീ​തി​യും ചി​ല​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് മു​ന്പ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. 2003ൽ ​ആ​രം​ഭി​ച്ച സ്റ്റേ​ഡി​യം നി​ർ​മാ​ണം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മുന്പു മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കൂ​ത്താ​ട്ടു​കു​ള​ത്ത് ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കാ​യി സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം വി​ട്ടു ന​ൽ​കേ​ണ്ടി വ​ന്നി​രു​ന്നു.

സ്റ്റേ​ഡി​യം നാ​ടി​നു ന​ഷ്ട​മാ​കു​മെ​ന്ന അ​വ​സ്ഥ​യെ​ത്തി​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം ന​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ച്ച് ഡി​പ്പോ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​യും വാ​ങ്ങി​യി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​നു​ള്ള സ്ഥ​ലം ഡി​പ്പോ​യ്ക്കാ​യി മാ​റ്റു​ക​യാ​ണെ​ങ്കി​ൽ പ​ക​രം സ്റ്റേ​ഡി​യ​ത്തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ന്നു നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നു യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ടി.​എം.​ജേ​ക്ക​ബ് മു​ൻ കൈ​യെ​ടു​ത്ത് കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ സാ​ക്ഷാ​ത്ക​രി​ക്കു​ക​യും കൂ​ത്താ​ട്ടു​കു​ള​ത്ത് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്നം അ​വ​സാ​നി​ച്ച​ത്. ഡി​പ്പോ​യ്ക്കു വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്തി​ന്‍റെ ബാ​ക്കി​യു​ള്ള 50 സെ​ന്‍റ് പി​ന്നീ​ട് സി​വി​ൽ സ​പ്ലൈ​സ് ഹൈ​പ്പ​ർ മാ​ർ​ട്ടി​നും ന​ൽ​കി.

എ​ന്നാ​ൽ ഏ​റെക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നാ​യി ദേ​വാ​മാ​താ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ 1.1 കോ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃത്തികളും ന​ട​ന്നി​രു​ന്നു. പിന്നീടു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​ത കു​റ​ഞ്ഞു. ഗാ​ല​റി, ഓ​ട എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, പു​ല്ല് പി​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് നി​ല​വി​ൽ ന​ട​ക്കാ​നു​ള്ള​ത്.

ന​ഗ​ര​സ​ഭ​യു​ടെ നി​സം​ഗ​ത​യും പി​ടി​പ്പു​കേ​ടു​മാ​ണ് പ്ര​ശ്ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക​യി​ൽ 50 ല​ക്ഷ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഇ​നി​യും ന​ട​ക്കാ​നു​ണ്ട്. ആ​ദ്യ ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച തു​ക പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ച ശേ​ഷ​മേ ര​ണ്ടാം ഘ​ട്ട തു​ക അ​നു​വ​ദി​ക്കു​ക​യു​ള്ളൂവെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ നി​ല​പാ​ട്.

Related posts