ഒളരിക്കര: ബഹുമാനപ്പെട്ട മേയറും മന്ത്രിയും അറിയാൻ, നാട്ടുക്കാർ ബോധിപ്പിക്കുന്നത്: പൊളിഞ്ഞു തകർന്ന ഒളരി കടവാരം റോഡിന്റെ ശോച്യാവസഥയെക്കുറിച്ചാണു ഞങ്ങൾക്കു പറയാനുള്ളത്. ത്യശൂർ കോർപറേഷൻ പരിധിയിലെ 22 പ്രധാന ജംംഗഷനുകൾ ടൈൽസ് വിരിക്കാനും 21 റോഡുകൾ മെക്കാഡം ടാർ ചെയ്യാനും മറ്റു ചില റോഡുകളിൽ കോണ്‍ക്രീറ്റ് ചെയ്യാനും തീരുമാനിച്ചെന്ന് അറിഞ്ഞു.
എന്നാൽ ആറുമാസുമായി ഒളരി കടവാരം റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്. ഇവിടെത്തെ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് നിരവധി അപകടങ്ങളും സംഭവിച്ചു. റോഡരികിൽ ഫുട്പാത്തുമില്ല. ഏനാമ്മാവ് ഭാഗത്തേയ്ക്കുള്ള കുടിവള്ളം പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ ഇരു വശവും വെട്ടിപൊളിച്ച് തകർത്തിട്ടിരിക്കുകയാണ്.
പള്ളി, ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലേക്കും സ്കൂളിലേക്കും കോളജിലേക്കും നിരവധി പേർ യാത്ര ചെയ്തിരുന്ന റോഡാണിത്. ഉഴുതുമറിച്ചിട്ട കണ്ടം പോലെയായ ഈ റോഡിലൂടെയുള്ള യാത്ര നാട്ടുകാർ അവസാനിപ്പിച്ചു. കടവാരം ഭാഗത്തയക്ക് ഒരു ഓട്ടോറിക്ഷ പോലും വരാൻ തയാറല്ല. തകർന്ന റോഡിലൂടെയുള്ള യാത്ര യാത്രക്കാരുടെയും ഓട്ടേറിക്ഷയുടെയും നടുവെടിക്കും. മുപ്പതു രൂപയുടെ ഓട്ടം വാഹനത്തിന് ആയിരം രൂപയുടെ അറ്റകുറ്റപ്പണിയുണ്ടാക്കും.
സഥലം എംഎൽഎയും മന്ത്രിയായ വി.എസ്. സുനിൽകുമാറും മേയറും നിരവധി തവണ ഈ റോഡിലൂടെ കടന്നുപോയിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്. ഇത് ഈ മേഖലയിൽ താമസിക്കുന്ന പൗരമാരോടും ഈ റോഡ് ഉപയോഗിക്കുന്ന അനേകായിരങ്ങളോടും കാണിക്കുന്ന അവഗണനയാണ്. റോഡിന്റെ ഇരുവശവും രണ്ട് കൗണ്‍സിലർമാരുടെ പരിധിയിലാണ്. ഇരുവരും ഈ റോഡിനെ ഉപേക്ഷിച്ച നിലയിലാണ്.
ഒളരിക്കര സർക്കാർ സ്കൂൾ, ശിവരാമപുരം കോളനി, രണ്ടു കോണ്‍വെന്റുകൾ, മൂന്നു കല്യാണ മണ്ഡപങ്ങൾ, രണ്ടു ക്ഷേത്രങ്ങൾ, ഒളരി, എൽതുരുത്ത് പള്ളികൾ, എൽതുരുത്ത് സെന്റ് അലോഷ്യസ് സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്കുള്ള അനേകായിരം യാത്രക്കാർ ഉപയോഗിച്ചിരുന്ന റോഡാണിത്. അഞ്ഞുറിലേറെ വീട്ടുകാർ ആശ്രയിക്കുന്ന റോഡാണ് ഒളരി -കടവാരം റോഡ്.
പുല്ലഴി, എൽത്തുരുത്ത്, ചേറ്റുപുഴ റോഡുകളുമായി ഇതു ബന്ധപെട്ടിരിക്കുന്നു. കാഞ്ഞാണി – ത്യശൂർ റേഡിൽ ഗതാഗത തടസമുണ്ടായൽ വാഹനങ്ങൾ ഈ വഴിക്കാണു കടത്തിവിടുക. റോഡിന്റെ ശോച്യാവസഥ ഓണത്തിനുമുന്‍പു പരിഹരിക്കുമെന്ന് അധിക്യതർ വാക്കുതന്നിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. നാട്ടുകാരായ ഞങ്ങൾ പ്രത്യക്ഷസമരം തുടങ്ങിയാലേ എന്തെങ്കിലും ചെയ്യൂവെന്നാണോ? – ഈ പ്രദേശത്തെ നാട്ടുകാരും യാത്രക്കാരും.