ജനജീവിതത്തിന് ഭീഷണി; കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പന്തംകൊളുത്തി പ്രകടനം

മ​റ്റ​ത്തൂ​ർ: കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്നു​വ​രു​ന്ന സ​മ​രം ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ ഉ​റ​ക്കം ന​ടി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​പ​ന്ത​ലി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കോ​ടാ​ലി​യി​ൽ സ​മാ​പി​ച്ചു.

കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ര​ഘു​നാ​ഥ്, ക​ണ്‍​വീ​ന​ർ രാ​ജ്കു​മാ​ർ, ബി​ജു തെ​ക്ക​ൻ, നൈ​ജോ ആ​ന്‍റോ, ജോ​മി​സ് ജോ​ർ​ജ്, ഫി​ന്‍റോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​റ്റ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച പ്ര​ക​ട​ന​വും 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​വും ന​ട​ത്തും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​നി​ൽ ലാ​ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts