കൊല്ലം: ഓണം ബംപറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് ഭാഗ്യശാലികൾ ചേർന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാർക്കാണ് ബംപർ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികൾ.
കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംപറിനുണ്ടായിരുന്നത്. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. TM 160869 എന്ന നമ്പറിനാണ് ബംപർ ഭാഗ്യം.