കോഴിക്കോട്: ബംഗളുരു സ്ഫോടന കേസ് വിചാരണക്കിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅ്ദനിയെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്പ്പെട്ട മന്ത്രിതല സംഘം സന്ദര്‍ശിക്കണമെന്ന് പിഡിപി മന്ത്രിതലസംഘം സന്ദര്‍ശിക്കുന്നതിനോടൊപ്പം പ്രത്യേക മെഡിക്കല്‍സംഘത്തെ അയച്ച് ബംഗളുരു വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കണം.
വിദഗ്ധസംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി തിക്കോടി നൗഷാദ് “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. പ്രത്യേക കോടതിയില്‍ വിചാരണ നേരിടുമ്പോഴാണ് മഅ്ദനിക്ക് കഴിഞ്ഞ ആഴ്ചയാണ് ശാരീരികാസ്ഥാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് 15 ദിവസത്തേക്ക് ചികിത്സയ്ക്കായി സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
2008ലെ ബംഗളുരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 നാണ് കേരള പോലീസ് മഅ്ദനിയെ കര്‍ണാടക പോലീസിന് കൈമാറിയത്. മടിവാള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബംഗളുരു പോലീസിന് കീഴിലെ സെന്ര് ക്രൈംബ്രാഞ്ച് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസില്‍ 31 -ാം പ്രതിയാണ് മഅ്ദനി. ഈ കേസ് പിന്നീട് ദേശീയസുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സാ ആവശ്യാര്‍ത്ഥം സുപ്രീംകോടതിയുടെ അനുമതിയില്‍ 2014 ജൂലൈ മുതല്‍ മഅ്ദനി ബംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.