നങ്യാർകുളങ്ങരയിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു ​പി​ന്നി​ൽ കാ​റി​ടി​ച്ചു  ര​ണ്ടു​  മരണം; രണ്ടുപേരുടെ നിലഗുരുതരം

ഹ​രി​പ്പാ​ട്: ലോ​റി​യു​ടെ പി​റ​കി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ട​ച​ല​ൻ (34), ശ​ര​വ​ണ​ൻ(40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 5.40 ഓ​ടെ ഹ​രി​പ്പാ​ട് ന​ങ്യാ​ർ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​പ്പ​തി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തും. മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടു പോ​കും​വ​ഴി​യു​മാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ശെ​ൽ​വം (60), ന​ന്ദ​കു​മാ​ർ (38) എ​ന്നി​വ​രെ ഗു​രു​ത​ര​പ​രി​ക്കോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

പ്ര​ദേ​ശ​ത്ത് രൂ​പീ​ക​രി​ച്ച ഹ​രി​പ്പാ​ട് റെ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഹ​രി​പ്പാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts