പൂ​ക്ക​ൾ​ക്കു പ​ക​രം പു​സ്ത​കം തരൂ: മൂ​ന്നു മാ​സം ടി.​എ​ൻ. പ്ര​താ​പ​നു ല​ഭി​ച്ചതു മൂ​വാ​യി​രം പു​സ്ത​കം

തൃ​ശൂ​ർ: ച​ട​ങ്ങു​ക​ളി​ൽ പൂ​ക്ക​ൾ, ഷാ​ളു​ക​ൾ, മെമ​ന്‍റോ​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പ​ക​രം പു​സ്ത​കം മ​തി​യെ​ന്നു നി​ല​പാ​ടെ​ടു​ത്ത ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി​ക്കു മൂ​ന്നുമാ​സം കൊ​ണ്ടു ല​ഭി​ച്ച​ത് മൂ​വാ​യി​രം പു​സ്ത​കം.എം​പി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ ജൂ​ണ്‍ 17 മു​ത​ൽ സെ​പ്റ്റം​ബ​ർ 17 ന് ​മൂ​ന്നുമാ​സം പൂ​ർ​ത്തി​യാ​യി.

ത​നി​ക്കു ല​ഭി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ ഉപയോഗിച്ച് ആ​ദ്യം സ്വ​ന്തം ഗ്രാ​മ​ത്തി​ലെ സ്നേ​ഹ​തീ​രം ബീ​ച്ചി​ൽ പു​തി​യ വാ​യ​ന​ശാ​ല തു​റ​ക്കു​മെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ക​ച്ച വാ​യ​ന​ശാ​ല​ക​ൾ​ക്കും മി​ക​ച്ച വി​ദ്യാ​ല​യ ലൈ​ബ്ര​റി​ക​ൾ​ക്കും പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കും.

മി​ക​ച്ച റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​ങ്ങ​ൾ, ക​ഥ, ക​വി​ത, നോ​വ​ലു​ക​ൾ, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ, ബാ​ല​സാ​ഹി​ത്യം, മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​വി​ഭാ​ഗം പു​സ്ത​ക​ങ്ങ​ളും സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.50 പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും എം​പി നേ​രി​ട്ടു സ​ന്ദ​ർ​ശി​ച്ച് “പു​സ്ത​ക നി​ധി’ ശേ​ഖ​രി​ക്കും.

ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നും നി​ര​വ​ധി പേ​ർ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.അ​യ്യ​ന്തോ​ൾ ചു​ങ്ക​ത്തു​ള്ള എം​പി​യു​ടെ ഓ​ഫീ​സി​ൽ ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts