വണ്ടിത്താവളം: ടൗണിൽ നെടുന്പള്ളം തിരിവു റോഡിൽ മൊബൈൽ ടവർ കെട്ടിടത്തിനു താഴെ സാമുഹ്യ വിരുദ്ധർ ടയർ കത്തിച്ച് കെട്ടിടം നശിപ്പിച്ചതായി പരാതി. ഇന്നലെ അർധരാത്രി 12 മണിയോടാണ് സംഭവം. ടൗണിൽ രാത്രി ചായക്കട തൊഴിലാളി തീ പടരുന്നതു ശ്രദ്ധയിൽപ്പെട്ട് സമീപവാസിയെ വിളിച്ചുണർത്തി് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടത്തിലേക്കുള്ള മൂന്നു വ്യാപാര സ്ഥാപന വൈദ്യുതി മീറ്ററുകളിലേക്കും തീ പടർന്ന് നശിച്ചിട്ടുണ്ടുണ്ട് .
സൈക്കിൾ ടയറുകളി ൽ ഇന്ധനം ഒഴിച്ചു കത്തിച്ച നിലയിലാണ് കാണപ്പെടുന്നത്. തീ പടർന്ന സ്ഥലത്തു സൈക്കിൾ ഷോപ്പും രണ്ടാം നിലയിൽ സ്വകാര്യ മൊബൈൽ ടവറുമുണ്ട്. മറ്റുസ്ഥലങ്ങളിൽ താമസക്കാരായ യുവാക്കൾ രാത്രി സമയങ്ങളിൽ ടൗണ്‍ ബസ് സ്റ്റാൻഡ്, പഴയ പച്ചക്കറിച്ചന്ത, മാരിയമ്മൻ ക്ഷേത്രം റോഡിലുള്ള കനാൽപ്പാലങ്ങളിൽ കാണപ്പെടുന്നതായും നാട്ടുകാരുടെ പരാതിയുണ്ട്ണ്ട്.
വണ്ടിത്താവളം ബസ് സ്റ്റാൻഡിലേർപ്പെടുത്തിയ പോലീസ് കണ്ട്രോൾ റൂം പ്രവർത്തന ക്ഷമമാക്കണമെന്ന ജനകീയാവശ്യവും ശക്തമാണ്.