കോഴിക്കോട്: നഗരത്തിലെ എന്‍ഫീല്‍ഡ് ഷോറൂമിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ മലപ്പുറം ജില്ലക്കാരനായ യുവാവാണെന്ന് സൂചന. നിരവധി മോഷണകേസുകളില്‍ പ്രതിയും ശിക്ഷയനുഭവിച്ചതുമായ യുവാവാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. താനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്‍ഫീല്‍ഡ് ഷോറൂമിനുള്ളില്‍ കയറി ബൈക്ക് മോഷ്ടിച്ച് പുറത്തെത്തിച്ചത് ഈ യുവാവാണ്.
സഹായത്തിന് പോലും മറ്റൊരാള്‍ ഷോറൂമിന്റെ കോമ്പൗണ്ടിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബൈക്കുമായി റോഡിലേക്കിറിങ്ങിയശേഷം സഹായത്തിനായി ഒന്നിലേറെ പേര് ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. രാമനാട്ടുകര ഭാഗത്തേക്കാണ് ബൈക്കുമായി ഇവര്‍ പോയത്. റോഡരികിലെ കടകളിലും പോലീസിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം കൂടുതല്‍ ദൂരത്തേക്ക് ബൈക്കുമായി പ്രതികള്‍ സഞ്ചരിച്ചതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ബൈക്ക് എവിടെയങ്കിലും ഒളിപ്പിച്ച ശേഷം പ്രതികള്‍ നാടുവിടാനുള്ള സാധ്യതയും കൂടുതലാണെന്ന് പോലീസ് പറഞ്ഞു. അതേസമയം പ്രതിയുമായി അടുത്ത ബന്ധമുള്ളവരുടെ വീടും ജയിലില്‍ കിടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.ഇയാൾ കേരളം വിട്ടതായും സൂചനയുണ്ട്.കോയന്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ഫ്രാന്‍സിസ് റോഡിലെ റോയല്‍എന്‍ഫീല്‍ഡ് ഷോറൂമില്‍ വിപണിയിലിറക്കാനിരുന്ന പേുതിയ മോഡല്‍ ക്ലാസിക് എക്സ് ബൈക്ക് മോഷ്ടിച്ചത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ഷോറൂമിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പുലര്‍ച്ചെ 2.41 ഓടെയാണ് മോഷ്ടാവ് ഷോറൂമിലെത്തിയത്. ഷോറൂമിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 1,60,000 രൂപയും മോഷ്ടിച്ചിരുന്നു.
ബൈക്കിന് 1,72,000 രൂപയാണ് വില. സൗത്ത് അസി.കമ്മീഷണർ എ.ജെ.ബാബുവിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡും ടൗണ്‍ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്.