ചൈന ഓപ്പണ്‍: സായ് പ്രണീത് പുറത്ത്

ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ക്വാർട്ടറിൽ ബി.സായ് പ്രണീത് തോറ്റതോടെയാണ് ഇന്ത്യൻ സാന്നിധ്യം അവസാനിച്ചത്. ഇന്തോനേഷ്യയുടെ ആന്‍റണി സിൻസുകയോട് മൂന്ന് ഗെയിമുകൾ നീണ്ടുനിന്ന മത്സരത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. സ്കോർ: 21-16, 6-21, 16-21.

ആദ്യ ഗെയിമിൽ മികച്ച ഫോമിലായിരുന്ന സായ് പ്രണീത് രണ്ടാം ഗെയിമിൽ താളം കണ്ടെത്താൻ നന്നേ വിഷമിച്ചു. രണ്ടാം ഗെയിമിൽ ആറ് പോയിന്‍റ് മാത്രമാണ് ഇന്ത്യൻ താരത്തിന് നേടാനായത്.

എന്നാൽ മൂന്നാം ഗെയിമിൽ പോരാട്ടവീര്യം കാഴ്ചവച്ചെങ്കിലും ഇന്തോനേഷ്യൻ താരത്തിന്‍റെ വിജയം തടുക്കാൻ സായ് പ്രണീതിന് കഴിഞ്ഞില്ല.

Related posts