തിരുവനന്തപുരം: രാജ്യത്തെ നിയമങ്ങൾ പാലിക്കാത്ത മുത്തൂറ്റ് ഫിനാൻസിനെ സർക്കാർ ബഹിഷ്കരിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. മുത്തൂറ്റിലെ തൊഴിലാളി വിരുദ്ധതയെ സർക്കാർ ശക്തമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുത്തൂറ്റ് സ്ഥാപനങ്ങൾ പൂട്ടിയാലും മറ്റ് സ്ഥാപനങ്ങൾ കേരളം വിടില്ല. മുത്തൂറ്റ് ഗ്രൂപ്പിന്റെ മുഴുവൻ പ്രവർത്തനങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.