പാലക്കാട് ട്രെ​യി​നി​ൽ ക​ട​ത്തി​യ 80 ല​ക്ഷ​ത്തി​ന്‍റെ  കു​ഴ​ൽ​പ്പണവുമായി രണ്ടു പേർ പിടിയിൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. ട്രെ​യി​നി​ൽ ക​ട​ത്തി​യ 80 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​മാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ഇ​ന്നു പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് (32), അ​ബ്ദു​ൾ ഖാ​ദ​ർ (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ന്നൈ- മം​ഗ​ലാ​പു​രം ട്രെ​യി​നി​ൽ പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്കാ​യി​രു​ന്നു കു​ഴ​ൽപ്പ​ണം പി​ടി​കൂ​ടി​യ​ത്. റെ​യി​ൽ​വേ പോ​ലീ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ​മാ​രാ​യ ര​മേ​ഷ്കു​മാ​ർ, സു​നി​ൽ, സി​പി​ഒ​മാ​രാ​യ എം.​എ ഹ​രി​ദാ​സ്, ലി​ജോ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് കു​ഴ​ൽ​പ്പണം പി​ടി​കൂ​ടി​യ​ത്.

Related posts