ചെന്ത്രാപ്പിന്നി: എരുമ ഇരട്ട പ്രസവിച്ചത് കൗതുകമായി. ചെന്ത്രാപ്പിന്നി ഈസ്റ്റ് കുറുപ്പത്ത് കരുണാകരന്റെ എരുമയാണ് കടിഞ്ഞൂൽ പ്രസവത്തിൽ രണ്ട് എരുമക്കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നത്. അഞ്ച് വർഷമായി കന്നുകാലിയെ വളർത്തുന്ന കരുണാകരൻ മൂന്ന് വർഷം മുന്പ് ചളിങ്ങാട് നിന്നാണ് എരുമയെ വാങ്ങിയത്.
ഇന്നലെ രാവിലെ 11 മണിക്കാണ് ആദ്യ കുഞ്ഞിനെ പ്രസവിച്ചത്. പത്ത് മിനിറ്റിന് ശേഷം ഒരു കുഞ്ഞിനെ കൂടി പ്രസവിക്കുകയായിരുന്നു. പശു ഇരട്ട പ്രസവിക്കാറുണ്ടെങ്കിലും എരുമ ഇരട്ട പ്രസവിക്കുന്നത് അപൂർവമാണെന്നാണ് പറയുന്നത്.