തെന്നിന്ത്യൻ നായികമാരിലെ സൂപ്പർതാരം നയൻതാര തന്റെ ചിത്രങ്ങളുടെ പ്രചാരണത്തിന് പോകാതിരിക്കുന്നത് ഒരു പതിവ് കാര്യമായിരുന്നു. എന്നാൽ തന്റെ ആ പതിവ് മാറ്റാൻ നയൻസ് റെഡിയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
തന്റെ പുതിയ സിനിമകൾക്കായാണ് നയൻതാര തീരുമാനം മാറ്റിയതെന്നാണ് പറയുന്നത്. വിജയ് നായകനാകുന്ന ബിഗിലിന്റെ ഓഡിയോ ലോഞ്ചിനും നയൻതാര എത്തുമെന്നാണ് റിപ്പോര്‍ട്ട്.
നയൻതാരയുടേതായി ഉടൻ പുറത്തിറങ്ങുന്ന സെയ് റാ നരസിംഹ റെഡ്ഡിയുടെ പ്രചാരണത്തിന് താരം മുന്നിലുണ്ടാവുമെന്നാണ് അണിയറ സംസാരം. ചിരഞ്ജീവിയാണ് സെയ് റാ നരസിംഹ റെഡ്ഡിയിലെ നായകൻ. അമിതാഭ് ബച്ചൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.