ശിൽപ്പ ഷെട്ടിയുടെ പാത്രം പൊട്ടിക്കൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി. താരം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് ഹിറ്റായത്. വീഡിയോയിലെ ഡാൻസ് ആരാധകർക്ക് ഇഷ്ടമായെങ്കിലും പാത്രം പൊട്ടിക്കൽ പരിപാടി ഇത്തിരി ഓവറായെന്നാണ് ആരാധക പക്ഷം.
വീഡിയോയില്‍ കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്ന നടിയെയാണ് കാണിക്കുന്നത്. ഡാൻസ് ചെയ്യുന്നതിനിടെയാണ് താരം പാത്രം എറിഞ്ഞ് പൊട്ടിച്ചത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.