അമ്പതാം ചിത്രത്തിന്‍റെ തിരക്കിൽ നടി നിത്യാമോനോൻ; സിനിമയിലെത്തി 21 വർഷം പിന്നിടുന്ന താരത്തിന്‍റെ പുതിയ ചിത്രം ആറാം തിരുകല്പന

കന്നടയിൽ ചൈൽഡ് ആർട്ടിസ്റ്റായി തുടക്കം  കുറിച്ച് മലയാളയാത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം നായികയായി എത്തിയ നിത്യാമോനോന്‍റെ അമ്പതാം ചിത്രം അണിയറയിൽ പുരോഗമിക്കുന്നു. 21 വർഷത്തിനിടയ്ക്ക് മലയാളവും തമിഴും കടന്ന് ബോളിബുഡിൽ എത്തി നിൽക്കുകയാണ് താരം ഇപ്പോൾ.

മോഹൻ ലാലിനൊപ്പം ആകാശ ഗോപുരത്തിൽ തുടങ്ങിയ നിത്യയുടെ അമ്പതാമത്തെ ചിത്രം ആറാം തിരുകല്പന യാണ്. അജയ് ദേവലോ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ഹിന്ദിയിൽ വലിയ വിജയം നേടിയ മിഷൻ മംഗൽ, മലയാളത്തിൽ റിലീസാകാനുള്ള കോളാമ്പി എന്നിവയാണ് നിത്യയുടെ പുതിയ ചിത്രങ്ങൾ.

 

Related posts