കോന്നി ഉപതെരഞ്ഞെടുപ്പ്;  സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി; സീ​റ്റ് ല​ക്ഷ്യ​മി​ട്ട് അ​ണി​യ​റ നീ​ക്ക​ങ്ങ​ളുമായി ചില നേതാക്കളും

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നു​മാ​യി ഡി​സി​സി​യു​ടെ സ​ന്പൂ​ർ​ണ നേ​തൃ​യോ​ഗം ഇ​ന്നു വി​ളി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ് അ​ജ​ണ്ട തീ​രു​മാ​നി​ച്ച് വി​ളി​ച്ച യോ​ഗ​മാ​ണെ​ങ്കി​ലും കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​യാ​യി​രി​ക്കും മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച.

മ​ണ്ഡ​ലം കൈ​വി​ട്ടു​പോ​ക​രു​തെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വി​ജ​യ​സാ​ധ്യ​ത പ്ര​ധാ​ന ഘ​ട​ക​മാ​ക്ക​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളെ ഡി​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കാ​നി​ട​യി​ല്ല. എ, ​ഐ ഗ്രൂ​പ്പ് നേ​താ​ക്ക​ൾ സം​യു​ക്ത​മാ​യി പ്ര​കാ​ശി​ന്‍റെ നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി എ​ന്ന നി​ർ​ദേ​ശം കെ​പി​സി​സി ത​ല​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഡി​സി​സി ത​ല​ത്തി​ൽ ഉ​യ​രു​ന്ന പേ​രു​ക​ൾ കൂ​ടി ചേ​ർ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം കെ​പി​സി​സി​ക്ക് പ​ട്ടി​ക ന​ൽ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്ന് സ്ഥാ​നാ​ർ​ഥി എ​ത്തു​ന്ന​തി​നോ​ടു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി എ​തി​ർ​ക്കും. നി​ല​വി​ൽ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​ത്. അ​തി​ൽ ത​ന്നെ ഒ​രു മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റേ​താ​ണ്. മ​റ്റൊ​രു മ​ണ്ഡ​ലം സം​വ​ര​ണ​വു​മാ​ണ്.

ലോ​ക്സ​ഭ​യി​ലേ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നൊ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​ട്ടി​ല്ല. ഇ​ത്ത​രം കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി കൈ​വ​ശ​മു​ള്ള ഒ​രു മ​ണ്ഡ​ലം കൂ​ടി ന​ഷ്ട​മാ​കു​ന്ന​തി​നെ നേ​താ​ക്ക​ൾ എ​തി​ർ​ക്കും. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യും അ​തി​ൽ നാ​ലി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ മ​ത്സ​രി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക​യു​ള്ളൂ.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 30 ആ​ണ്. ഇ​തി​നു മു​ന്പാ​യി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​മാ​ണ ്ഇ​നി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തേ​ണ്ട​ത്.അ​ടൂ​ർ പ്ര​കാ​ശ് മാ​റി​യ​തോ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫും നീ​ങ്ങു​ന്ന​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ര​ണ്ടു മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പാ​ർ​ട്ടി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​യും സെ​ക്ര​ട്ടേ​റി​യ​റ്റും ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തും.

മ​ണ്ഡ​ല​ത്തി​ൽനി​ന്നു​ള്ള ഒ​ന്നി​ലേ​റെ നേ​താ​ക്ക​ൾ സീ​റ്റ് ല​ക്ഷ്യ​മി​ട്ട് അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വോ​ട്ട് ല​ക്ഷ്യ​മി​ട്ടു രം​ഗ​ത്തു​ള്ള ബി​ജെ​പി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് തേ​ടു​ന്ന​ത്. ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്കാ​ൻ പ്രാ​ദേ​ശി​ക ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹം ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts