ബസ് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ ഡ്രൈവർക്ക് പിഴ. നോയിഡയിലാണ് സംഭവം. സ്കൂൾ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി സർവീസ് നടത്തുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയിലേക്കാണ് 500 രൂപ പിഴയടയ്ക്കണമെന്ന നിർദ്ദേശം ലഭിച്ചത്.
സെപ്റ്റംബർ 11ന് നിയമലംഘനം നടത്തിയെന്ന പേരിലാണ് ഏകദേശം 50 ബസുകളുള്ള ഈ ട്രാൻസ്പോർട്ട് കമ്പനിയിലേക്ക് പിഴ വന്നത്. സംഭവം വാർത്താ പ്രാധാന്യം നേടിയതോടെ സാങ്കേതിക തകരാറാകാം ഇതിന് കാരണമെന്ന് മോട്ടർവാഹന വകുപ്പ് വ്യക്തമാക്കി. എന്നാൽ സീറ്റ് ബൽറ്റ് ധരിക്കാത്തതിന് മുൻപ് നാല് പ്രാവശ്യം ഈ ബസിന് പിഴ ചുമത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.