വടക്കാഞ്ചേരി: വീടിന് തീവെച്ച് കുടുംബങ്ങളെ കൊല്ലാൻ ശ്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് കോണ്ഗ്രനേതാക്കൾ ആവശ്യപ്പെട്ടു.നഗരസഭ 40-ാം ഡിവിഷനിൽ സ്ഥിരതാമസക്കാരനായ എടത്തറ മധുവിന്റെ കൂടി അവകാശത്തിലിരുന്ന പുതുരുത്തി വില്ലേജിലെ ഒന്നര ഏക്കർ സ്ഥലം വ്യാജ രേഖ ചമച്ച് കൈവശപ്പെടുത്തി.
നഗരസഭയിൽ നിന്ന് വ്യാജരേഖ ഉണ്ടാക്കി നാല് പേരുടെ പേരിൽ വീട് നിർമ്മാണത്തിന് പണം വാങ്ങുകയും ചെയ്തതിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ ഒരു മാസം മുൻപ് ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വീട് കത്തിച്ച് കൊല്ലാൻ ശ്രമിക്കുകയും, വീടിന്റെ കാർ പോർച്ചിൽ പാർക്ക് ചെയ്ത സ്കൂട്ടർ അഗ്നിക്കരയാക്കിയ മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സനീഷിനെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി സെക്രട്ടറി കെ.അജിത് കുമാർ മണ്ഡലം കോണ്ഗ്രസ്സ് പ്രസിഡന്റ് എൻ.ആർ. രാധാകൃഷണൻ എന്നിവർ ആവശ്യപ്പെട്ടു.