നിങ്ങൾ എന്‍റെ സ്വപ്നവും ബാല്യവും കവർന്നു..! ലോ​​​ക നേ​​​താ​​​ക്ക​​​ളെ യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ക​​​ണ​​​ക്കി​​​നു ശ​​​കാ​​​രി​​​ച്ച് പ​​​തി​​​നാ​​​റു​​​കാ​​​രി

യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്:കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന പ്ര​​​ശ്ന​​​ത്തി​​​ൽ നി​​​സം​​​ഗ​​​ത പു​​​ല​​​ർ​​​ത്തി ഒ​​​രു ത​​​ല​​​മു​​​റ​​​യെ​​​ത്ത​​​ന്നെ ഒ​​​റ്റി​​​ക്കൊ​​​ടു​​​ത്ത ലോ​​​ക നേ​​​താ​​​ക്ക​​​ളെ ക​​​ണ​​​ക്കി​​​നു ശ​​​കാ​​​രി​​​ച്ച് പ​​​തി​​​നാ​​​റു​​​കാ​​​രി യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

യു​​​വ​​​ത​​​ല​​​മു​​​റ​​​യി​​​ലാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു പ​​​റ​​​യാ​​​ൻ നി​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ ധൈ​​​ര്യ​​​പ്പെ​​​ടു​​​ന്നു. പൊ​​​ള്ള​​​യാ​​​യ വാ​​​ക്കു​​​ക​​​ൾ പ​​​റ​​​ഞ്ഞ് എ​​​ന്‍റെ സ്വ​​​പ്നം നി​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നു, എ​​​ന്‍റെ ബാ​​​ല്യം നി​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നു-​​​സ്വീ​​​ഡി​​​ഷ് പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ ഗ്രേ​​​റ്റാ തു​​​ൻ​​​ബ​​​ർ​​​ഗി​​​ന്‍റെ ശ​​​ബ്ദം യു​​​എ​​​ന്നി​​​നെ ഞെ​​​ട്ടി​​​ച്ചു.

കാ​​​ർ​​​ബ​​​ൺ നി​​​ർ​​​ഗ​​​മ​​​നം മൂ​​​ല​​​മു​​​ള്ള ആ​​​ഗോ​​​ള താ​​​പ​​​ന​​​വും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും മൂ​​​ലം ജ​​​നം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്.ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ മ​​​രി​​​ക്കു​​​ന്നു. ജൈ​​​വ​​​വ്യ​​​വ​​​സ്ഥ ത​​​ന്നെ ത​​​ക​​​ർ​​​ച്ച​​​യു​​​ടെ വ​​​ക്കി​​​ലാ​​​ണ്- ഗ്രേ​​​റ്റാ പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തി​​​ന്‍റെ ത​​​ന്നെ അ​​​വ​​​സ്ഥ പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യി.

ഇ​​​പ്പോ​​​ഴും സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ടം കൊ​​​ണ്ടു​​​വ​​​രു​​​ന്ന ഐ​​​ശ്വ​​​ര്യ​​​ത്തെ​​​പ്പ​​​റ്റി ക​​​ഥ​​​ക​​​ൾ മെ​​​ന​​​യാ​​​നും പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു മാ​​​ത്രം ചി​​​ന്തി​​​ക്കാ​​​നും നി​​​ങ്ങ​​​ൾ രാഷ്‌ട്രീയ നേ​​​താ​​​ക്ക​​​ൾ​​​ക്ക് എ​​​ങ്ങ​​​നെ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ ചോ​​​ദി​​​ച്ചു. വി​​​മാ​​​ന​​​യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി ബോ​​​ട്ടി​​​ലാ​​​ണ് ഗ്രേ​​​റ്റ സ്വീ​​​ഡ​​​നി​​​ൽ​​​നി​​​ന്നു ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ യു​​​എ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്.

Related posts