ഒ​രു ല​ക്ഷ​ത്തി​ന് മാ​സ​ത്തി​ൽ 20,000 രൂ​പ​വീ​തം ലാ​ഭ വി​ഹി​തം! ഡ​യ​മ​ണ്ട് ബി​സി​ന​സി​ന്‍റെ മ​റ​വി​ൽ നി​ല​ന്പൂ​രി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; കൂ​ടു​ത​ൽ പേ​ർ ഇ​ര​ക​ളാ​യെ​ന്നു സൂ​ച​ന

നി​ല​ന്പൂ​ർ: പ​ണം ഇ​ര​ട്ടി​പ്പി​ക്ക​ൽ വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​ര​ക​ളാ​യ​താ​യി സൂ​ച​ന. അ​ക​ന്പാ​ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ രം​ഗ​ത്ത്. ഡ​യ​മ​ണ്ട് ബി​സി​ന​സി​ൽ പ​ണം മു​ട​ക്കി​യാ​ൽ ഒ​രു ല​ക്ഷ​ത്തി​ന് മാ​സ​ത്തി​ൽ 20,000 രൂ​പ​വീ​തം ലാ​ഭ വി​ഹി​തം ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യാ​ണ് പ​ല​രി​ൽ നി​ന്നാ​യി അ​ക​ന്പാ​ടം ന​ടു​വ​ത്ത് ക​ള​ത്തി​ൽ ഷ​ബീ​ർ(22) ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യെ​ന്നാ​ണ് എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ആ​ലു​ങ്ങ​ൽ അ​നീ​ഷ് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ത​ട്ടി​പ്പി​നി​ര​യാ​യ മ​റ്റു ആ​റു പേ​ർ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​നീ​ഷ് പ​രാ​തി ന​ൽ​കി​യ​ത്. ഒ​രു വ​ർ​ഷം മു​ന്പാ​ണ്് പ​ണം സ്വ​രൂ​പി​ക്ക​ലി​നു തു​ട​ക്ക​മി​ട്ട​ത്. നാ​ല് മാ​സ​ത്തോ​ളം നി​ക്ഷേ​പ​ക​ർ​ക്കു കൃ​ത്യ​മാ​യി ലാ​ഭ​വി​ഹി​തം ന​ൽ​കി. ഇ​തോ​ടെ വി​ശ്വാ​സ​ത്തി​ലാ​യ ഇ​ട​പാ​ടു​കാ​ർ കൂ​ടു​ത​ൽ പ​ണം നി​ക്ഷേ​പ​മാ​യി ന​ൽ​കി.

20 ല​ക്ഷം രൂ​പ വ​രെ ന​ൽ​കി​യ​വ​രു​ണ്ട്. ചെ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ യു​വാ​വ് തെ​ളി​വാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നു ലാ​ഭ​വി​ഹി​തം കി​ട്ടാ​താ​യ​തോ​ടെ നി​ക്ഷേ​പ തു​ക ആ​വ​ശ്യ​പ്പെ​ട്ടു പ​ല​രും യു​വാ​വി​നെ സ​മീ​പി​ച്ചു. ഇ​തോ​ടെ ഷ​ബീ​ർ മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു മ​ക​നെ കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ൾ നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷ​ബീ​റി​നെ പോ​ലീ​സ് ഇ​ത​ര സം​സ്ഥാ​ന​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തി പി​ടി​കൂ​ടി.

കാ​ണാ​താ​യ​തി​നു​ള്ള കേ​സി​ൽ കോ​ട​തി​യെ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ ര​ക്ഷി​താ​ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. പി​ന്നീ​ടാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട നി​ക്ഷേ​പ​ക​ർ പ​രാ​തി​യു​മാ​യി നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. നേ​ര​ത്തെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​വ​രെ കൊ​ടു​ത്ത പ​ണം തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്നു ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​രാ​തി​യി​ൽ നി​ന്നു പി​ൻ​മാ​റാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ദ്യം പ​രാ​തി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ച്ചു​വെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്കു പ​രാ​തി​യു​ണ്ട്. അ​ക​ന്പാ​ടം സ്വ​ദേ​ശി​ക​ളാ​യ 30 ഓ​ളം പേ​രാ​ണ് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ​ത്.

വീ​ടും പു​ര​യി​ട​വും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും പ​ണം നി​ക്ഷേ​പി​ച്ച​ത്. നി​ര​ന്ത​രം പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് ഷ​ബീ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. അ​ക​ന്പാ​ട​ത്തെ ഒ​രു ജ്വ​ല്ല​റി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷ​ബീ​ർ അ​ടു​ത്ത് കാ​ല​ത്ത് കോ​ഴി​ക്കോ​ട്, ചെ​ന്നൈ, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ർ​ണം, ഡ​യ​മ​ണ്ട് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചു നി​ക്ഷേ​പം സ്വീ​ക​രി​ക്കു​വാ​ൻ തു​ട​ങ്ങി​യ​തെ​ന്നു യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​ഞ്ചി​നു ആ​ദ്യ​ഗ​ഡു​വാ​യി 25000 രൂ​പ​യും പി​ന്നീ​ട് വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷം, 3.75 ല​ക്ഷം, നാ​ലു ല​ക്ഷം എ​ന്നി​ങ്ങ​നെ ഷ​ബീ​റി​നു ന​ൽ​കി​യ​താ​യി അ​നീ​ഷ് പ​റ​യു​ന്നു. ഒ​ൻ​പ​തു ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. ലാ​ഭ​വി​ഹി​ത​മാ​യി ഒ​രു രൂ​പ പോ​ലും ഷ​ബീ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഷ​ബീ​റി​ന്‍റെ ഒ​രു ബ​ന്ധു​വി​നു ന​ഷ്ട​മാ​യ​ത് 19 ല​ക്ഷം രൂ​പ​യാ​ണ്.

അ​ക​ന്പാ​ടം സ​ദ്ദാം ജം​ഗ്ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നു​മാ​ത്രം 30 ഓ​ളം പേ​രാ​ണ് അ​മി​ത​ലാ​ഭം പ്ര​തീ​ക്ഷി​ച്ചു ഷ​ബീ​റി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്. അ​തേ സ​മ​യം പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സി​നു മേ​ൽ സ​മ്മ​ർ​ദ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts