കു​ടും​ബ വ​ഴ​ക്ക് ! ഭാ​ര്യാപി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും വെ​ട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം നേമത്ത്‌

നേ​മം: വെ​ള്ളാ​യ​ണി ക​ല്ലി​യൂ​രി​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​രു​മ​ക​ൻ ഭാ​ര്യ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.​ക​ല്ലി​യൂ​ർ ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ൻ (58) വി​ഷ്ണു (30) എ​ന്നീ വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

പു​ല​ർ​ച്ചെ 3.30 മ​ണി​യോ​ടെ വി​ശ്വം​ഭ​ര​ന്‍റെ മ​രു​മ​ക​ൻ അ​നീ​ഷ് (32) ഒ​രു സം​ഘ​വു​മാ​യി ബൈ​ക്കി​ലെ​ത്തി​യാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ശ്വം​ഭ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. വീ​ടി​ന്‍റെ ക​ത​ക് ച​വി​ട്ടി തു​റ​ന്ന് ക​ട്ടി​ലി​ൽ ഉ​റ​ങ്ങി കി​ട​ക്കു​ക യാ​യി​രു​ന്ന വി​ഷ്ണു​വി​നെ​യും വെ​ട്ടി. വെ​ട്ടേ​റ്റ വി​ഷ്ണു വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു.

മ​ല​യം സ്വ​ദേ​ശി​യാ​യ അ​നീ​ഷ് വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക പ​തി​വാ​ണെ​ന്ന് പ​റ​യു​ന്നു. വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി​യും മ​ക്ക​ളാ​യ ബി​ന്ദു​ജ​യും ഒ​രു വ​യ​സാ​യ മ​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നേ​മം പോ​ലി​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts