ഓരോരോ യോഗ്യതകളേ..! ഭ​ർ​ത്താ​വാ​കാ​ൻ പോ​കു​ന്ന​യാ​ളു​ടെ നി​റം, ജാ​തി, മ​തം ഒ​ന്നും പ്ര​ശ്ന​മ​ല്ല, പക്ഷേ ഈ സാധനം മാത്രം കഴിക്കരുത്‌; ബോ​ളി​വു​ഡ് സു​ന്ദ​രി​ ആ​ദ ശ​ർമ്മ പറയുന്നു…

എ​ന്‍റെ ഭ​ർ​ത്താ​വ് ഉ​ള്ളി ക​ഴി​ക്ക​രു​ത്, ഭ​ർ​ത്താ​വാ​കാ​ൻ പോ​കു​ന്ന​യാ​ളു​ടെ നി​റം, ജാ​തി, മ​തം ഒ​ന്നും പ്ര​ശ്ന​മ​ല്ല, ഭ​ർ​ത്താ​വി​ന്‍റെ മ​സി​ൽ വ​ലി​പ്പ​ത്തി​ലോ ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ലോ താ​ത്പര്യ​മി​ല്ല, അ​ദ്ദേ​ഹ​ത്തി​ന് നീ​ന്ത​ൽ അ​റി​യ​ണ​മെ​ന്ന നി​ർ​ബ​ന്ധ​വു​മി​ല്ല…

ബോ​ളി​വു​ഡ് സു​ന്ദ​രി​ ആ​ദ ശ​ർമ്മ വ​ര​നെ​ത്തേ​ടി​ക്കൊ​ണ്ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​താ​ണ് ഈ ​കു​റി​പ്പ്. ഭ​ർ​ത്താ​വ് മൂ​ന്നു​നേ​ര​വും ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ചി​രി​ച്ച മു​ഖ​ത്തോ​ടെ ത​നി​ക്കു വി​ള​ന്പി​ത്ത​ര​ണ​മെ​ന്നും ആ​ദ ശ​ർ​മ്മ പ​റ​യു​ന്നു.

വി​ചി​ത്ര​ങ്ങ​ളാ​യ ഡി​മാ​ൻ​ഡു​ക​ൾ വേ​റെ​യു​മു​ണ്ട്. ഭ​ർ​ത്താ​വ് പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളേ ധ​രി​ക്കാ​വൂ.​എ​ന്നും മു​ഖം ഷേ​വ് ചെ​യ്യ​ണം. എ​ല്ലാ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളും കാ​ണ​ണം. മ​ദ്യ​പി​ക്കാ​നോ മാം​സാ​ഹാ​രം ക​ഴി​ക്കാ​നോ പാ​ടി​ല്ല തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളു​മു​ണ്ട്. മാ​ത്ര​മ​ല്ല കു​ടി​ക്കാ​നാ​യി ഒ​രു ദി​വ​സം അ​ഞ്ചു ലി​റ്റ​ർ വെ​ള്ളം മാ​ത്ര​മേ ഭ​ർ​ത്താ​വി​നു ന​ൽ​കു​ക​യു​ള്ളൂ എ​ന്നും ആ​ദ ശ​ർ​മ്മ പ​റ​യു​ന്നു. എ​ന്താ​യാ​ലും ആ​ദ ശ​ർ​മ്മ​യു​ടെ ഡി​മാ​ൻ​ഡു​ക​ൾ ത​മാ​ശ​യാ​ണോ കാ​ര്യ​മാ​ണോ എ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ആ​രാ​ധ​ക​ർ.

Related posts