ഇന്ത്യയിലെ കരുത്തരായ വനിതകളിൽ അനുഷ്ക ശർമ്മയും. ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കാണ് ഭാര്യയുമാണ് അനുഷ്ക ശർമ്മ. ഫോർച്യൂണ്‍ ഇന്ത്യ തയാറാക്കിയ ബിസിനസ് രംഗത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയിൽ നടി അനുഷ്കയുമുണ്ട്.
ബിസിനസിലെ മികവ് കൊണ്ട്് സാമൂഹികവും സാംസ്കാരികവുമായ രംഗങ്ങളിൽ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളുടെ പട്ടികയിലാണ് ബോളിവുഡിൽ നിന്നും അനുഷ്ക ശർമ്മയുടെ പേരും വന്നിട്ടുള്ളത്.
50 പേരുടെ പട്ടികയിൽ 39-ാം സ്ഥാനത്താണ് നടിയുള്ളത്. ബോളിവുഡിൽ നിന്നു പട്ടികയിൽ ഇടം നേടിയ ഏക നടിയും അനുഷ്കയാണ്. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അനുഷ്കയാണ്. സിനിമാ അഭിനയത്തിന് പുറമേ നിർമാതാവ് കൂടിയാണ് അനുഷ്ക.
25-ാം വയസിലാണ് അനുഷ്ക നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ക്ലീൻ സ്ലേറ്റ് ഫിലിംസാണ് അനുഷ്കയുടെ നിർമാണ കന്പനി. എൻ എച്ച് 10 എന്ന സിനിമ നിർമ്മിച്ച് ശരാശരി നാൽപതു കോടിക്ക് മുകളിൽ സിനിമയിൽ നിന്നും അനുഷ്ക സ്വന്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ നെറ്റ് ഫ്ളെക്സുമായി ചേർന്ന് ബുൾബുൾ എന്നൊരു വെബ് സീരിസും അനുഷ്ക നിർമിച്ചിരുന്നു.
നഷ് എന്ന പേരിൽ സ്വന്തമായി ഒരു ഫാഷൻ വസ്ത്ര ബ്രാൻഡ് അനുഷ്കയ്ക്കുണ്ട്. ടി വി എസ് സ്കൂട്ടി, നിവിയ, എല്ലെ 18, ബ്രൂ കോഫി, പാന്റീൻ തുടങ്ങിയ നിരവധി ഉൽപന്നങ്ങളുടെയും കന്പനികളുടെയും ബ്രാൻഡ് അംബാസഡറുമാണ് അനുഷ്ക.