പേരാമ്പ്ര: നിപ്പാ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങിയ നഴ്സ് ലിനിയുടെ ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടില്‍ മന്ത്രി കെ.കെ. ശൈലജ എത്തി. ലിനിയുടെ മക്കളുമായും ഭര്‍ത്താവ് സജീഷ്, മാതാവ് അടക്കമുള്ളവരുമായും സംസാരിച്ചു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ലിനിയുടെ മക്കളായ ഋതല്, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്ക് മന്ത്രി സ്നേഹവാത്സല്യം നല്കി. മരണത്തിനു മുന്നിലും ധീരതയോടെ നില കൊണ്ട് ലിനി കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടെയും മനസിലെ നൊമ്പരമുയര്‍ത്തുന്ന ഓര്‍മ്മകളാണെന്നു മന്ത്രി അനുസ്മരിച്ചു.