പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിന്റെ പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ഇന്നലെ പുലർച്ചെ പിറന്ന ആനക്കുട്ടി ഉല്ലാസവാൻ. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിച്ചു കരയ്ക്കുകയറ്റാൻ അമ്മയാനയ്ക്കു കഴിയാതെ വന്നപ്പോൾ പേരാമ്പ്ര എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികൾ രക്ഷകരായി.
ഇന്നലെ പകൽ മുഴുവൻ കാടുകയറി പോയ അമ്മയാനയെ കാത്തു കഴിയുകയായിരുന്നു ആനക്കുട്ടിയും വനപാലകരും. അമ്മിഞ്ഞപ്പാൽ തുള്ളി കിട്ടാതെ ഒടുവിൽ ആനക്കുട്ടി തളർന്നു കിടപ്പായി. രാത്രി ആയപ്പോൾ അമ്മ വന്നു പാലൂട്ടി സ്നേഹം ചൊരിഞ്ഞു. ഇന്ന് പകലായപ്പോൾ അമ്മയാന വീണ്ടും കാടുകയറി. കുട്ടിയാന കുറുമ്പുകാട്ടി വിഹാരത്തിലാണ്. കാവലായി പെരുവണ്ണാമൂഴി വനപാലകരും. രാത്രി അമ്മയാന വരുമെന്ന പ്രതീക്ഷയിൽ…