കോട്ടയം: കുതിച്ചുയർന്ന നാരങ്ങാ വില അൽപ്പം താഴ്ന്നു. എന്നാൽ സവാള വിലയിൽ കുറവില്ല. ഇന്നലെ വരെ ചെറുനാരങ്ങ വില കിലോഗ്രാമിന് 220 രൂപയിൽ വരെ എത്തി നിൽക്കുകയായിരുന്നു. ഇന്നത് 140-150ലേക്ക് താഴ്ന്നു. നേരത്തെ തമിഴ്നാട്ടിൽ നിന്നു മാത്രമാണ് കേരളത്തിൽ നാരങ്ങ എത്തിയിരുന്നത്.
വരവ് കുറഞ്ഞതോടെ വില കുതിച്ചുയർന്നു. എന്നാൽ ഇന്ന് തമിഴ്നാടിനു പുറമേ മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും നാരങ്ങ എത്തിയതോടെയാണ് വില കുറഞ്ഞത്. അടുത്ത ദിവസങ്ങളിൽ വില ഇനിയും താഴുമെന്നാണ് വ്യാപാരികൾ നല്കുന്ന സൂചന. അതേ സമയം സവാള വിലയിൽ മാറ്റമില്ല. കിലോഗ്രാമിന് 55-60 രൂപയാണ് സവാളയുടെ വില.