തിരുവനന്തപുരം: ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നിർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി ഫലം കണ്ടില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
2007-ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ടൂറിസം വകുപ്പും വാണിജ്യ-വ്യവസായ വകുപ്പും ചേർന്നായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്.
തെറ്റായ രോഗനിർണയത്തിലൂടെ കാൻസർ ചികിത്സയ്ക്കു വിധേയയാകേണ്ടി വന്ന രജനി എന്ന വീട്ടമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ സഹായധനമായി നൽകാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.