വി​വാ​ഹ വാ​ഗ്ദാ​നം നല്കി  പീഡിപ്പിച്ചു;  പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി; മറ്റൊരു വിവാഹത്തിനൊരുങ്ങിയ പെൺകുട്ടിയുടെ  ഫോട്ടോ  ഭാവി വരന് അയച്ചു നൽകി യുവാവിന്‍റെ പ്രതികാരം

മ​ണ്ണാ​ർ​ക്കാ​ട്: വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ല​ത്ത് ക​വ​ള​പ്പാ​റ ന​ബ്ഹാ​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി​യെ മ​ല​ന്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ ഭാ​വി​വ​ര​നും വീ​ട്ടു​കാ​ർ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത് വി​വാ​ഹം മു​ട​ക്കു​ക​യും ചെ​യ്തെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും പി​ന്നീ​ട് ഇ​യാ​ൾ വാ​ക്കു​മാ​റ്റി​യെ​ന്നും പെ​ണ്‍​കു​ട്ടി ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ എ​സ് ഐ ​അ​രു​ണ്‍​കു​മാ​ർ, സി​പി ഒ​മാ​രാ​യ ഷാ​ഫി, സ​ഹ​ദ്, പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts