വണ്ടിത്താവളം: ചുള്ളിപ്പെരുക്കമേട്ടിൽ റോഡുവക്കത്തെ താമസക്കാർ സ്ഥലം കൈയേറി വാഴ, ചേന്പ് നട്ടുപിടിപ്പിച്ചതായ പരാതിയിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി തുടങ്ങി. ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് കൈയേറ്റ പച്ചക്കറി കൃഷി നീക്കം ചെയ്തു.
ചുള്ളിപ്പെരുക്കമേട്ടിൽ 200 മീറ്റർ ദൂരപരിധിയിൽ ചുരുങ്ങിയ സമയ പരിധിയിൽ പതിനഞ്ചു വാഹനാപകടങ്ങളിൽ രണ്ടു മരണവും നിരവധിപേർക്ക് പരിക്കുമുണ്ടായിട്ടുണ്ട്. വീടുകൾക്കുമുന്നിലെ പച്ചക്കറി, വാഴ എന്നിവയുടെ മറവും അപകട വ്യാപ്തി കൂട്ടുന്നതായി ആരോപിച്ച് പൊതു പ്രവർത്തകൻ യാക്കൂബ് ചിറ്റൂർ താലൂക്ക് വികസന യോഗത്തിൽ പരാതി നല്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വികസനസമിതി ചെയർമാൻ കൈയേറ്റ കൃഷി നീക്കംചെയ്യാൻ പൊതുമരാമത്ത് റോഡ് വകുപ്പ് അധികൃതർക്ക് നിർദേശം നല്കിയിരുന്നു. ഈ സ്ഥലത്ത് റോഡ് ശാസ്ത്രീയമായ നിർമാണപ്രവൃത്തിയും വാഹനാപകടങ്ങൾക്ക് കാരണമായി സമീപവാസികൾ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനു തിരിച്ചറിയൽ ബോർഡുകൾ അപകട മേഖലലയ്ക്ക് ഇരുവശത്തും സ്ഥാപിക്കണം.