രാ​ജ്യ​ത്തെ ഏ​റ്റ​വും ധ​നി​ക​നാ​യി മു​കേ​ഷ് അം​ബാ​നി; 3,80,700 കോ​ടി രൂ​പ ആ​സ്തി

മും​ബൈ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​നെ​ന്ന സ്ഥാ​നം നി​ല​നി​ർ​ത്തി റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി. 3,80,700 കോ​ടി രൂ​പ​യാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി​യെ​ന്നു ഐ​ഐ​എ​ഫ്എ​ല്‍ വെ​ല്‍​ത്ത് ഹു​റൂ​ണ്‍ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ ജി​ഡി​പി​യു​ടെ 10 ശ​ത​മാ​ന​മാ​ണ് പ​ട്ടി​ക​യി​ലെ ആ​ദ്യ 25 പേ​രു​ടെ ആ​സ്തി.

ല​ണ്ട​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്പി ഹി​ന്ദു​ജ ആ​ന്‍​ഡ് ഫാ​മി​ലി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 1,86,500 കോ​ടി​യാ​ണ് ഹി​ന്ദു​ജ കു​ടും​ബ​ത്തി​ന്‍റെ ആ​സ്തി. വി​പ്രോ സ്ഥാ​പ​ക​ന്‍ അ​സിം പ്രേം​ജി (1,17,100 കോ​ടി), എ​ല്‍.​എ​ന്‍ മി​ത്ത​ല്‍(1,07,300 കോ​ടി), ഗൗ​തം അ​ദാ​നി (94,500 കോ​ടി) എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

രാ​ജ്യ​ത്ത് ആ​യി​രം കോ​ടി​യി​ലേ​റെ ആ​സ്തി​യു​ള്ള​വ​രു​ടെ എ​ണ്ണം 831ൽ ​നി​ന്ന് 953 പേ​രാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഡോ​ള​ര്‍ ക​ണ​ക്കി​ലു​ള്ള കോ​ടീ​ശ്വ​ര​ന്മാ​രു​ടെ എ​ണ്ണം 141ല്‍​നി​ന്ന് 138 ആ​യി കു​റ​ഞ്ഞു. 7000 കോ​ടി​യു​ടെ ആ​സ്തി​യോ​ടെ ഓ​യോ റൂം​സ് ഉ​ട​മ റി​തേ​ഷ് അ​ഗ​ര്‍​വാ​ള്‍ (25) പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ധ​നി​ക​നാ​യി.

Related posts