കോട്ടയം: അമ്മയേയും ഒന്നര വയസുള്ള കുട്ടിയേയും ഓട്ടോ ഡ്രൈവറെയും യുവതിയേ യും അടക്കം മൂന്നു പേരെ ഇന്നലെ ജില്ലയിൽ വിവിധയിടങ്ങളിൽ കാണാതായി. പൂഞ്ഞാർ സ്വദേശിനിയേയും ഒന്നര വയസുള്ള കുട്ടിയേയും കാണാതായതിന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നല്കിയത്.
ഇന്നലെ രാവിലെ മുതൽ അമ്മയേയും കുട്ടിയേയും കാണാനില്ല എന്നാണ് പരാതി. അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഏറ്റുമാനൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
33 വയസുള്ള ഓട്ടോ ഡ്രൈവർ ഏറ്റവും ഒടുവിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ‘നീയും കുഞ്ഞും സുഖമായി ജീവിക്കുക’ എന്ന സന്ദേശം അയച്ച ശേഷം ഇയാളുടെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആണ്. ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാന്പത്തിക കട ബാധ്യതയുള്ളതായും പറയുന്നു.
കോട്ടയത്ത് കോളജ് വിദ്യാർഥിനിയായ പത്തൊൻപതുകാരിയെ കാണാതായതിന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുമരകം സ്വദേശിനിയായ വിദ്യാർഥിനി ഇന്നലെ രാവിലെ കോളജിലേക്ക് പോയതാണ്. പിന്നീട് മടങ്ങി വന്നില്ല.