കാലടി: ചെങ്ങൽ ഓട്ടു കന്പനിക്കു സമീപം വീട്ടിൽ വളർത്തുന്ന താറാവ് ഇട്ട മുട്ട കൗതുകമായി. തേയ്ക്കാനത്ത് പൗലോക്കുട്ടിയുടെ വീട്ടിൽ വളർത്തുന്ന താറാവുകളിൽ ഒരു താറാവ് ഇട്ട മുട്ടയാണ് വലിപ്പംകൊണ്ട് വ്യത്യസ്തമാകുന്നത്. നാലു മുട്ടയുടെ തൂക്കം വരുന്ന വിധത്തിൽ ഒരു മുട്ടയാണ് താറാവ് കഴിഞ്ഞ ഞായറാഴ്ച ഇട്ടത്.
208 ഗ്രാം തൂക്കവുമുണ്ട്. 1.100 കിലോ മാത്രം തൂക്കമുള്ള താറാവാണ് ഈ മുട്ട ഇട്ടിരിക്കുന്നത്. ഒരു തവണ മാത്രമേ താറാവ് വലുപ്പമുള്ള മുട്ടയിട്ടിരിക്കുന്നത്. 82 വയസുള്ള പൗലോക്കുട്ടി 17 താറാവുകളെയാണ് വളർത്തുന്നത്. മുട്ട കാണാൻ നിരവധിയാളുകളാണ് പൗലോക്കുട്ടിയുടെ വീട്ടിലേക്ക് വരുന്നത്.