മണ്ണാർക്കാട്: അലനല്ലൂർ പഞ്ചായത്തിലെ മലയോരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ അങ്ങാടിയായ കോട്ടപ്പള്ളയിൽ വികസനം ഏറെയാണെങ്കിലും ബസ് കാത്തിരിപ്പു കേന്ദ്രം മാത്രമില്ല. ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ബസ് കാത്തുനില്ക്കുന്നത് സമീപത്തെ കടവരാന്തകളിലാണ്.
ദിനംപ്രതി ആയിരത്തോളം പേരാണ് ഇവിടെ വെയിലും മഴയുമേറ്റ് ബസ് കാത്തുനില്ക്കുന്നത്. എടത്തനാട്ടുകരയിൽ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെയാണ്. കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്കും ബസ് സർവീസുണ്ട്.
കാപ്പുപറന്പ്, പൊൻപാറ, ചളവ തുടങ്ങിയ നിരവധിഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ കയറാൻ ഇവിടെയെത്താറുണ്ട്. കാലങ്ങളായുള്ള യാത്രക്കാരുടെയും ദുരിതത്തിന് അറുതിവരുത്താൻ പ്രാദേശിക ഭരണകൂടങ്ങളും ബന്ധപ്പെട്ടവരോ ഇന്നുവരെ തയാറായിട്ടില്ല. എടത്തനാട്ടുകര കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡ് വരുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.